Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Copperhead Snake

America

പാ​മ്പ് ശ​ല്യം രൂ​ക്ഷം; നോ​ർ​ത്ത് ടെ​ക്സ​സി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ടെ​ക്സ​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഗ്രേ​പ്‌​വൈ​നി​ലു​ള്ള ഡെ​യ്ൻ പാ​ർ​ക്ക് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ​രി​സ​ര​ത്ത് വി​ഷ​പ്പാ​മ്പു​ക​ളാ​യ സ​തേ​ൺ കോ​പ്പ​ർ​ഹെ​ഡി​ന്‍റെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലും നി​ല​വി​ലെ പ്ര​ജ​ന​ന കാ​ല​വും വ​സ​ന്ത​കാ​ല​ത്തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് പാ​മ്പു​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ ഫ്ലാ​റ്റി​ൽ പു​തു​താ​യി താ​മ​സി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് പാ​മ്പു​ക​ളി​ൽ നി​ന്ന് എ​ങ്ങ​നെ സ്വ​യം ര​ക്ഷ​പ്പെ​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി.

വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ഭ​ക്ഷ​ണ​പ്പാ​ത്ര​ങ്ങ​ൾ​ക്ക് സ​മീ​പ​വും പൂ​ച്ച​ട്ടി​ക​ളു​ടെ അ​ടി​യി​ലും പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​മ്പു​ക​ൾ നാ​യു​ടെ ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ലെ​ങ്കി​ലും ഈ ​ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന എ​ലി​ക​ളെ​യും മ​റ്റ് ജീ​വി​ക​ളെ​യും ഇ​ര​യാ​ക്കാ​നാ​ണ് ഇ​വ എ​ത്തു​ന്ന​ത്.

അ​തി​നാ​ൽ വീ​ട്ടു​പ​രി​സ​ര​ത്ത് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ തു​റ​ന്നു​വ​യ്ക്ക​രു​തെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കോ​പ്പ​ർ​ഹെ​ഡ് പാ​മ്പു​ക​ൾ വി​ഷ​മു​ള്ള​വ​യാ​ണെ​ങ്കി​ലും ഇ​വ​യു​ടെ ക​ടി​യേ​റ്റു​ള്ള മ​ര​ണം വ​ള​രെ അ​പൂ​ർ​വ​മാ​ണ്.

മ​നു​ഷ്യ​രെ ക​ണ്ടാ​ൽ സാ​ധാ​ര​ണ​യാ​യി ഇ​വ ആ​ക്ര​മി​ക്കാ​റി​ല്ല. അ​തി​നാ​ൽ ഇ​വ​യെ ഉ​പ​ദ്ര​വി​ക്കാ​നോ പി​ടി​ക്കാ​നോ ശ്ര​മി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ക​യാ​ണ് സു​ര​ക്ഷി​ത​മെ​ന്ന് പാ​മ്പ് പി​ടു​ത്ത വി​ദ​ഗ്ധ​നാ​യ സ​ക്ക​റി ഗെ​ൽ​ന​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up